മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ട്രോളുമായി ബോളിവുഡ് താരം വിവേക് ഒബ്‌റോയി. ‘പി.എം നരേന്ദ്ര മോദി’ സിനിമയുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരിഹാസം.
രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന് വിവേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്രോളായി പുറത്തിറങ്ങിയിരിക്കുന്നത്. വിവേക് ഒബ്‌റോയിയുടെ വാചകം ഇങ്ങനെയാണ്. ”ഞാനെന്തിനാണ് രാഹുല്‍ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നത്? അത്രത്തോളം ശ്രദ്ധേയമായ എന്ത് കാര്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്? അദ്ദേഹത്തിന്റെ കഥയെങ്കില്‍ സിനിമയുടെ ഷൂട്ടിങ് ഭൂരിഭാഗവും തായ്ലാന്‍ഡില്‍ വേണ്ടിവരും”- വിവേക് ഒബ്‌റോയി പറഞ്ഞു.
പി.എം നരേന്ദ്ര മോദി’ തിയേറ്ററിലെത്തുന്നത് ആദ്യഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം
തന്റെ സിനിമയ്‌ക്കോ റിലീസിനോ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും വിവേക് വ്യക്തമാക്കി. ”എനിക്കെപ്പോഴാണോ വേണ്ടത് അപ്പോള്‍ സിനിമ റിലീസ് ചെയുക എന്നത് എന്റെ അവകാശമാണ്. അവരവര്‍ക്ക് വിശ്വാസമുള്ള സിനിമ ചെയ്യാനുള്ള സ്വാതന്ത്യം ഭരണഘടനയിലുണ്ട്. റിലീസ് ചെയ്യുമ്പോള്‍ സിനിമ കാണണോ സ്വീകരിക്കണോ എന്നതെല്ലാം പ്രേക്ഷകരുടെ അവകാശമാണ്. ദീപാവലിക്കും ഈദിനുമെല്ലാം എന്തുകൊണ്ടാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് എന്ന് ഏതെങ്കിലും താരങ്ങളോട് ചോദിച്ചിട്ടുണ്ടോ’- വിവേക് ചോദിക്കുന്നു. ചിത്രത്തില്‍ നരേന്ദ്ര മോദിയായി വേഷമിടുന്നത് വിവേക് ഒബ്റോയിയാണ്.
വെള്ളിയാഴ്ചത്തെ റിലീസ് തിയ്യതി മാറ്റി, ആദ്യഘട്ട വോട്ടെടുപ്പിനു തൊട്ടടുത്ത ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11ന് ആരംഭിക്കും. ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Post Your Comments