Latest NewsKeralaIndia

വയനാട്ടില്‍ അങ്കത്തിന് സരിതയും, നാമനിര്‍ദ്ദേശ പത്രിക നല്‍കി

കല്‍പ്പറ്റ: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മല്‍സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയ്കുമാറിന് മുമ്പാകെയാണ് പത്രിക നല്‍കിയത്.

എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കാനും സരിത പത്രിക നല്‍കിയിരുന്നു. ഇതിനു പുറമെയാണ് വയനാട്ടിലും മത്സരിക്കാനെത്തുന്നത്.സോളാര്‍ വിവാദത്തില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ രാഹുല്‍ ഗാന്ധിക്ക് ഇമെയില്‍ അയച്ചിട്ടും നടപടി ഉണ്ടാകത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടിലെ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button