KeralaLatest News

കോടതിയില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി

അതേസമയം ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണം

കൊച്ചി: വിചാരണ കോടതിയില്‍ അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അനുമതി. സംസ്ഥാനത്ത അനുദിനം ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജസ്റ്റിസ് ഷാജി പി ചാലിയുടേത് ഉത്തരവ്.

അതേസമയം ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണം. അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്നും കോടതി വ്യക്തമാക്കി.  അഭിഭാഷകനായ ജെ എം ദീപക് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് ധീപക് ഹര്‍ജി നല്‍കിയത്.

നേരത്തേ ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജെ എം ദീപക് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഗൗണ്‍ ധരിക്കാതെ കോടതിയിലെത്തിയ ജെ എം ദീപകിന്റെ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കടുത്ത ചൂടില്‍ കറുത്ത കോട്ടും അതിന് മുകളില്‍ ഗൗണും ധരിച്ചെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് അഭിഭാഷകര്‍ക്ക് ഉണ്ടാക്കുന്നത്. അതേസമയം ഹൈക്കോടതി പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ടെങ്കിലും കീഴ് കോടതികളിലൊന്നും ശീതീകരണമില്ല. കൂടാതെ ആവശ്യത്തിന് ഫാനുകളും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button