കൊച്ചി: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ തൊഴിലാളികളുടെ സമയം പുനക്രമീകരിച്ചു. ലേബർ കമ്മീഷണറാണ് പുതുക്കിയ തൊഴിൽ സമയം ഇറക്കിയത്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 12 മണി മുതൽ 3 മണിവരെ വിശ്രമം ആയിരിക്കും. ഇത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് അറിയാൻ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുന്നതാണ്. 1958-ലെ മിനിമം വേജസ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
കേരളത്തിൽ പകൽ സമയത്തെ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യഘാതം ഏൽക്കുന്ന സാഹചര്യത്തിലാണ് തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്. നിയമലംഘനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾക്ക് ജില്ലാ ലേബർ ഓഫീസർക്ക് പരാതി സമർപ്പിക്കാവുന്നതാണ്. വേനൽക്കാലം എത്തുന്നതിന് മുമ്പ് തന്നെ കേരളത്തിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. നാളെ 6 ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post Your Comments