KeralaLatest NewsNews

വേനൽച്ചൂട്: പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻനിർത്തി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാൻ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഇത്തരം ചെലവിനായി ഇതിനകം തന്നെ ജില്ലകൾക്ക് പണം കൈമാറിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷം: തണ്ണീർ പന്തലുകൾ ആവിഷ്‌ക്കരിക്കാൻ സർക്കാർ

വരുംദിവസങ്ങളിൽ വിശിഷ്ടവ്യക്തികൾ സംസ്ഥാനം സന്ദർശിക്കുന്നതിനാൽ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. അവർക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. നിർജലീകരണം സംഭവിക്കാതിരിക്കാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പടക്കം വിൽക്കുന്ന കടകൾ പ്രത്യേകം നിരീക്ഷിക്കാനും ലൈസൻസ് ഇല്ലാത്ത ഇത്തരം കടകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകി.

പട്രോളിങ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പോലീസ് ഉദ്യോഗസ്ഥർ തീ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. പോലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികൾക്കും മൃഗങ്ങൾക്കുമായി പാത്രങ്ങളിൽ വെള്ളം കരുതണം. അടിയന്തിരഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ പോലീസ് കൺട്രോൾ റൂമിലും 04712722500, 9497900999 എന്ന നമ്പറിൽ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

Read Also: ബ്രഹ്മപുരം തീപിടുത്തം: കരാറിന് പിന്നിൽ വലിയ അഴിമതി, കേരളത്തിലെ ഭരണ സംവിധാനത്തിന്റെ പരാജയമെന്ന് പ്രകാശ് ജാവദേക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button