ഡൽഹി: രാജ്യത്ത് കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . മരണനിരക്കിലും വലിയ വർധനയാണ് മുൻകാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ അനുഭവപ്പെടുന്നത് . ഈ സാഹചര്യത്തിലാണ് ഫോണില്‍ ഡയലര്‍ ട്യൂണായി കോവിഡ് വാക്സിനെടുക്കണമെന്ന നിര്‍ദേശം നല്കുന്നതില് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരുമെന്ന് കോടതി ചോദിച്ചു.
Also Read:ഇടിമിന്നലേറ്റ് മരിച്ചത് 18 ആനകൾ ; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നിഗമനം
നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോൾ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്- ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.
വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണം.
ഇനി നിങ്ങള്‍ പണം ഈടാക്കാന്‍ പോവുകയാണെങ്കില്‍ കൂടിയും വാക്‌സിന്‍ നല്‍കണം. കുട്ടികള്‍ പോലും അത് തന്നെയാണ് പറയുന്നത്- കോടതി പറഞ്ഞു
Post Your Comments