സോഷ്യല്‍ ഡിസ്റ്റന്‍സിങ് അഥവാ സാമൂഹിക അകലം കൊവിഡിനെ നേരിടാന്‍ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. എന്നാല്‍, ഇതിന് സഹായിക്കുന്ന ഒരു ഗൗണാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്. 21-കാരിയായ ഷെയ് എന്ന ഡിസൈനറാണ് മനോഹരമായ ഈ ഗൗണിന് പിന്നിലുള്ളത്.
കൊറോണ കാലത്ത് ആളുകള്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കിയതോടെയാണ് ഇങ്ങനൊരു വസ്ത്രം തയ്യാറാക്കാന്‍ ഷെയ് തീരുമാനിച്ചത്. ഗൗണിന്റെ 12 അടിയുള്ള ഹൂപ്സ്‌കേര്‍ട്ടിനായി ടൂള്‍ നെറ്റ് ആണ് ഷെയ് ഉപയോഗിച്ചിരിക്കുന്നത്. വലിപ്പം കൂടുതലാണെങ്കിലും ഗൗണിന്റെ സ്‌കേര്‍ട്ട് ഭാഗത്തിന് ഭാരം കുറവാണ്. 270 മീറ്റര്‍ ടൂള്‍ നെറ്റാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്.
ഏകദേശം 2 മാസമെടുത്തു ‘സാമൂഹിക അകലം’ ഗ്യാരന്റി നല്‍കുന്ന വസ്ത്രം തയ്യാറാക്കാന്‍. അടിഭാഗത്ത് നല്ല വീതി വച്ച് അതിന് താഴെ വസ്ത്രം നിലത്ത് മുട്ടാതിരിക്കന്‍ ടയറുകള്‍ അടക്കമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ് വസ്ത്രം ഷെയ് ഒരുക്കിയത്. ഈ ഗൗണിനൊപ്പം ധരിക്കാനുള്ള ഫേയ്‌സ് മാസ്‌കും ഷെയ് തന്നെ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഗൗണിന്റെ നിര്‍മാണത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും ഷെയ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു.
Post Your Comments