തിരുവനന്തപുരം: ആട്ടിയിറക്കാന്‍ ഇതെന്താ മന്ത്രിയുടെ വീടാണോ. മന്ത്രി എം.എം.മണിയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച മന്ത്രി എംഎം മണിയ്ക്കെതിരെയാണ് വിടി ബല്‍റാം എംഎല്‍എ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
ഇത്തരം മന്ത്രിമാരെ സഹിക്കേണ്ട എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെന്റിലെ അപാകതയുമാണെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാനാണ് സിപിഎമ്മുകാരും പിണറായി ഭക്തകളും തുടക്കം മുതല്‍ തന്നെ രംഗത്ത് വന്നതെന്ന് ബല്‍റാം തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments