Latest NewsKerala

450 പേരുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം: ചെന്നിത്തല

അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം രംഗത്തെത്തി

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തിനു കരാണം ഡാം മാനേജ്‌മെന്റാണെന്നു കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ മഹാപ്രളയത്തിന്റെ കാരണങ്ങളില്‍ ഒന്ന ഡാം മാനേജ്മെന്റിന്റെ പാളിച്ച തന്നെയാണെന്ന് 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറുന്നു. പ്രളയ സമയത്തെ മാനേജ്മെന്റില്‍ വലിയ പാളിച്ച ഉണ്ടായി. മഴയുടെ വരവും അളവും കണ്ടെത്തുന്നതില്‍ അധികൃതര്‍ക്ക് പാളിച്ച പറ്റി. മാത്രമല്ല 2018 ജൂണ്‍ മാസം മുതല്‍ ഓഗസ്റ്റ് മാസം 19 വരെ ദേശീയ കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാനത്തി  സംസ്ഥാനത്തെ വിദഗ്ദര്‍ക്ക്
വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം രംഗത്തെത്തി. പ്രളയത്തില്‍ മരിച്ച 450 പേരുടെ ജീവന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

പ്രളയം മുഷ്യനിര്‍മിതമാണെന്ന് നേരത്തേ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാരിന് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തു വന്നത്. അതേസമയം റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനില്ലെന്നാണ് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button