
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നയം വ്യക്തമാക്കി പി.സി.ജോര്‍ജ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി പി സി ജോര്‍ജ്ജ് രംഗത്ത്.
പാര്‍ട്ടിയിലേയ്ക്ക് ചേരുന്നതുമായി ബന്ധപ്പെട്ട് ആരുമായും ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാട് സ്വീകരിക്കുമെന്നും പത്തനംതിട്ട മണ്ഡലത്തില്‍ ആചാരം സംരക്ഷിക്കുന്നവര്‍ക്ക് ആയിരിക്കും പിന്തുണയെന്നും ജോര്‍ജ്ജ് പറഞ്ഞു.
മുമ്പ്് ജനപക്ഷം, യുഡിഎഫുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് അന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചത്.
Post Your Comments