കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റ് മന്ത്രായത്തിന്റെ തീരുമാനം. വിദേശികള്‍ക്ക് റെമിറ്റന്‍സ് ടാക്‌സ് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കുവൈറ്റ്് പാര്‍ലമെന്റിലെ സാമ്പത്തികകാര്യ സമിതി വിലയിരുന്നി. . സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ നികുതി വിഷയത്തില്‍ തുല്യനീതി പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ലെന്നും സമിതി വ്യക്തമാക്കി. നികുതി നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ പാര്‍ലമെന്റിലെ നിയമകാര്യ സമിതി ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു.
കുവൈറ്റ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 48 ചൂണ്ടിക്കാട്ടിയാണ് റെമിറ്റന്‍സ് ടാക്‌സ് നീതിക്കും സമത്വത്തിനും എതില്ലെന്നു സാമ്പത്തികകാര്യ സമിതി വ്യക്തമാക്കിയത്. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് ധനകാര്യ സമിതിയുടെ നിലപാട് . നികുതി ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും ആണ് മന്ത്രിസഭയുടെ വിലയിരുത്തല്‍
Post Your Comments