ബര്‍ഗറും പിസയും പ്രകൃതിയ്ക്ക് ഏറ്റവും ദോഷം ചെയ്യുന്ന ഭക്ഷണം , പഠനങ്ങള്‍ ഇങ്ങനെ. ഭക്ഷണത്തില്‍ കൂടുതല്‍ വെള്ളം ആവശ്യമായതുകൊണ്ടുതന്നെ അവ പാകം ചെയ്യുന്ന സമയം കൂടുതല്‍ ഹരിതഗൃഹ വാതകം പുറന്തള്ളുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും പാഴാക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുള്ളതാണെന്നും ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനത്തിലൂടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.
500 വ്യത്യസ്ത തരം ഭക്ഷണവും അവ അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റവും പരിഗണിച്ചാണ് പഠനം നടത്തിയത്. പരിസ്ഥിതി സൗഹാര്‍ദ്ദമല്ലെന്ന് കരുതപ്പെടുന്ന ഭക്ഷണം ഉണ്ടാക്കാന്‍ കൂടുതല്‍ വെള്ളവും സ്ഥലവും ഊര്‍ജ്ജവും വേണ്ടിവരുമെന്നും അവ മറ്റ് ഭക്ഷണങ്ങളെക്കാള്‍ കൂടുതല്‍ ഹരിതഗൃഹ വാതകം പുറപ്പെടുവിക്കുമെന്നും പഠനം വിശദീകരിക്കുന്നു. ആപ്പിള്‍, ഉരുളക്കിഴങ്ങ്, പാല്‍, ബീഫ് എന്നിവയെയാണ് പരിസ്ഥിതി സൗഹാര്‍ദ്ദമല്ലാത്ത ഭക്ഷണമെന്ന് പഠനത്തില്‍ പറയുന്നത്.
വെള്ളക്കാര്‍ പ്രതിവര്‍ഷം ശരാശരി 680കിലോഗ്രാം ഹരിതഗ്രഹ വാതകമായ കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദിക്കുന്നുണ്ടെന്നും അവരുടെ ഭക്ഷണരീതിയാണ് ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. ലാറ്റിനമേരിക്കന്‍ ആളുകള്‍ പ്രതിവര്‍ഷം ശരാശരി 640കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദിപ്പിക്കുന്നുണ്ടെന്നും കറുത്ത വര്‍ഗ്ഗക്കാര്‍ 600കിലോഗ്രാം കാര്‍ബണ്‍ ഡയോക്സൈഡാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
ഇത് ഓരോ ആളുകളും ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവാണെന്നും മുഴുവനായി കണക്കെടുത്താല്‍ മറ്റ് വിഭാഗക്കാരെ അപേക്ഷിച്ച് വെള്ളക്കാര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ് വളരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഒരു വര്‍ഷം ലാറ്റിനമേരിക്കന്‍ ആളുകളെക്കാള്‍ 3,28,000ലിറ്റര്‍ വെള്ളം വെള്ളക്കാര്‍ക്ക് അമിതമായി വേണ്ടിവരുന്നുണ്ടെന്നും പഠനം പറയുന്നു.
Post Your Comments