Latest NewsNewsInternational

പത്തുവര്‍ഷമായിട്ടും കേടുകൂടാതെ സ്‌പെഷ്യല്‍ ചീസ് ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും; അത്ഭുതക്കാഴ്ച കാണാനെത്തുന്നത് നിരവധി പേര്‍

ഐസ് ലന്‍ഡ് : പത്ത് വര്‍ഷമായും കേടുകൂടാതെയിരിക്കുന്ന ബര്‍ഗര്‍. കേള്‍ക്കുമ്പോള്‍ ആരും ഒന്ന് അത്ഭുതപ്പെടും. കാരണം പത്തുവര്‍ഷം പോയിട്ട് പത്ത് ദിവസം പോലും സാധാരണ ബര്‍ഗറുകള്‍ ഇരിക്കാറില്ല. എന്നാല്‍ മക്ഡൊണാള്‍ഡ്സ് ഐസ് ലന്‍ഡില്‍ വിറ്റ അവസാന ബര്‍ഗറാണ് ഇപ്പോഴത്തെ താരം. മ്യൂസിയത്തില്‍ ‘സുരക്ഷിതനായി’ പത്ത് വര്‍ഷം പിന്നിടുന്ന ബര്‍ഗറിന്റെ ആയുസ്സാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ബര്‍ഗര്‍ ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കുമെന്ന കേട്ടറിവിനെ തുടര്‍ന്ന് സംഗതി ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് കരുതിയാണ് ഐസ്ലന്‍ഡിലെ ജോര്‍തുര്‍ സ്മാറസണ്‍ 2009 ല്‍ ചീസ് ബര്‍ഗര്‍ വാങ്ങിക്കുന്നത്. ഐസ് ലന്‍ഡിലുണ്ടായിരുന്ന അവസാനത്തെ മക് ഡൊണാള്‍ഡ്സ് ഔട്ട് ലെറ്റും അടച്ചു പൂട്ടുന്നതിന് മുമ്പ് ജോര്‍തുര്‍ വാങ്ങിയ ബര്‍ഗറും അതിനൊപ്പം ലഭിച്ച ഫ്രഞ്ച് ഫ്രൈസും പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചു. പത്ത് വര്‍ഷമായി ഐസ്ലന്‍ഡിലെ സ്നോട്ര ഹൗസിലെ ചില്ലുകൂട്ടില്‍ കേട് കൂടാതെ സൂക്ഷിച്ചിരിക്കുകയാണ് ഇത്.

ALSO READ: ചീസ് ബര്‍ഗര്‍ വാങ്ങാന്‍ എട്ട് വയസുകാരനെത്തിയത് പിതാവിന്റെ വാഹനമോടിച്ച്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ ഈ സ്പെഷ്യല്‍ ചീസ് ബര്‍ഗറിനേയും ഫ്രഞ്ച് ഫ്രൈസിനേയും കാണാനായി സന്ദര്‍ശകരെത്താറുണ്ടെന്ന് സ്നോട്ര ഹൗസിന്റെ അധികൃതര്‍ പറയുന്നു. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ മക്‌ഡൊണാര്‍ഡ്സിന്റെ ഫോട്ടോ തേടിയെത്തുന്നവരുടെ എണ്ണം നാല് ലക്ഷത്തോളമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. ബര്‍ഗര്‍ കേടാവുന്നതിന്റെ ഘട്ടങ്ങള്‍ മനസിലാക്കാന്‍ ജോര്‍തുര്‍ ആദ്യം ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഗാരേജില്‍ സൂക്ഷിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ പക്ഷേ ബര്‍ഗറിന് മാറ്റമുണ്ടാകുന്നുവെന്ന സംശയത്തില്‍ ജോര്‍തുര്‍ അത് ഐസ്ലന്‍ഡിലെ നാഷണല്‍ മ്യൂസിയത്തിന് കൈമാറി. എന്നാല്‍ ഭക്ഷണവസ്തു കേടു കൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം അവിടെയില്ലാത്തതിനാല്‍ മ്യൂസിയം അധികൃതര്‍ ബര്‍ഗര്‍ തിരികെ ജോര്‍തുറിനെ തന്നെ ഏല്‍പിച്ചു. പിന്നീടാണ് അത് സ്നോട്ര ഹൗസിലെത്തുന്നത്.

ALSO READ: കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു

മക്‌ഡൊണാള്‍ഡ്സ് ബര്‍ഗറിന് സ്വയം ജലാംശം കുറഞ്ഞ് ഉണങ്ങിയ അവസ്ഥ കൈവരിക്കാനും അതിലൂടെ ജൈവവസ്തുക്കള്‍ ജീര്‍ണിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനും കഴിയും. അതിനാലാണ് വളരെനാള്‍ കേടുകൂടാതെ ഇവ നിലനില്‍ക്കുന്നതെന്നാണ് നിഗമനം. ഈ ബര്‍ഗറിന്റേയും ഫ്രഞ്ച് ഫ്രൈസിന്റേയും കാര്യത്തില്‍ ഐസ്ലന്‍ഡിലെ കാലാവസ്ഥയും സഹായകമായി എന്ന് വേണം കരുതാന്‍. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button