Latest NewsInternational

ബർ​ഗർ തീറ്റമത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 32 ബർഗറുകൾ തിന്നു; മോളി ഒന്നാം സ്ഥാനത്തെത്തിയത് ഇങ്ങനെ

വാഷിങ് ടണ്‍: ബർ​ഗർ തീറ്റമത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 32 ബർഗറുകൾ തിന്നു മോളി സ്‌കൈലർ ഒന്നാമതെത്തി. സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം മോളി സ്‌കൈലറാണ്.

വാഷിങ് ടണ്‍ ഡിസിയില്‍ നടന്ന ബര്‍ഗര്‍ തീറ്റ മത്സരത്തിലാണ് മോളി സ്‌കൈലര്‍ ഒന്നാം സ്ഥാനം നേടി റെക്കോര്‍ഡിട്ടത്. 32 ബര്‍ഗറുകള്‍ വളരെപ്പെട്ടെന്നുതന്നെ മോളി തിന്നു തീർത്തു. ഓരോ ബര്‍ഗര്‍ തിന്നതിനുശേഷവും ഒരു കവിള്‍ വെള്ളം കുടിച്ചു. 54 കിലോയാണ് അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മോളിയുടെ ശരീരഭാരം. 10 മിനിറ്റ് കൊണ്ട് 30 ബർ​ഗർ കഴിക്കേണ്ടിടത്താണ് മോളി 32 ബർ​ഗർ കഴിച്ചത്.

40 വയസുകാരിയും നാലുകുട്ടികളുടെ അമ്മയുമായ മോളിയുടെ പ്രകടനം കണ്ട് കാണികള്‍ ശരിക്കും ഞെട്ടിപോയി. മറ്റ് ചിലർ ബർ​ഗർ കഴിച്ച് വാ പോലും തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button