യുവതലമുറയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് ബര്‍ഗര്‍. രുചികരമാണ് എന്നതിനൊപ്പം എളുപ്പത്തില്‍ വിശപ്പുമാറും എന്നതാണ് ഇതിന്റെ പ്രത്യേകത. പലരും ഒരു ബര്‍ഗര്‍ കഴിക്കണമെന്ന ആഗ്രഹം തോന്നുമ്പോള്‍ പുറത്ത് പോവുകയോ, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃഖലയെ ആശ്രയിക്കുകയോ ആണ് ചെയ്യാറ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. വീട്ടില്‍ തന്നെ തയ്യാറാക്കാം കിടിലന്‍ ബര്‍ഗര്‍
ചേരുവകള്‍
1.ബണ്‍ – രണ്ടായി മുറിച്ചത് ആവശ്യത്തിന്
2.അരിപ്പൊടി/ ബ്രഡ് പൊടി, കടലമാവ് – ആവശ്യത്തിന്
3. ഉരുളകിഴങ്ങ്, ഉള്ളി, തക്കാളി, സാലഡ് കുക്കുമ്പര്‍, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില – ആവശ്യത്തിന്
4.ഗ്രീന്‍പീസ് – കാല്‍ കിലോ
5.കാരറ്റ് -2 എണ്ണം
6.കോളിഫ്‌ലവര്‍ – കാല്‍ കിലോ
7.ഇഞ്ചി പേസ്റ്റാക്കിയത് – 1/2 ടീസ്പൂണ്‍
8. മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍
9.ഗരം മസാല – 1 ടേബിള്‍ സ്പൂണ്‍
10.ബട്ടര്‍/സോസ്, വെള്ളം, ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെജ് ബര്‍ഗറില്‍ നിറയ്ക്കാനുള്ള കട്‌ലറ്റ് തയ്യാറാക്കുകയാണ് ആദ്യപടി. ഇതിനായി ചെറുതായിരിഞ്ഞ ഉരുളകിഴങ്ങ്, ഗ്രീന്‍പീസ് എന്നിവ ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് പകുതി വേവിക്കുക. ഇതിലേക്ക് കാരറ്റ്, കോളിഫ്‌ലവര്‍ എന്നിവ ചേര്‍ത്ത് ഉടഞ്ഞുപോവാത്ത രീതിയില്‍ വേവിച്ചെടുക്കുക. ഇതില്‍ ബാക്കി നില്‍ക്കുന്ന വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം ഇഞ്ചി പേസ്റ്റ്, മല്ലിപൊടി, ഗരം മസാല, മല്ലിയില, ചെറുതായി അരിഞ്ഞ പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഈ കൂട്ട് കുഴമ്പ് രൂപത്തില്‍ അധികം വെള്ളമില്ലാതെ അരച്ചെടുത്ത ശേഷം അല്പം ബ്രഡ് പൊടിയോ അരിപ്പൊടിയോ ചേര്‍ത്ത് കുഴയ്ക്കുക. ഇത് ചെറിയ കട്‌ലറ്റിന്റെ വലുപ്പത്തില്‍ പരത്തിയെടുക്കുക. അല്‍പ്പം കടലമാവ് ഉപ്പ് ചേര്‍ത്ത് കലക്കിയെടുക്കുക. ഇതിലേക്ക് തയ്യാറാക്കിയ കട്‌ലറ്റിന്റെ കൂട്ട് മുക്കിയെടുക്കണം. ശേഷം ബ്രഡ് പൊടിയിലും മുക്കുക. തുടര്‍ന്ന് എണ്ണയില്‍ വറുത്ത് കോരിയെടുക്കുക.
തക്കാളി, ഉള്ളി, ചെറിയ വെള്ളരി എന്നിവ വൃത്തകൃതിയില്‍ തീരെ കനം കുറച്ചു മുറിച്ചെടുക്കുക. രണ്ടായി മുറിച്ച ബണ്‍ (ബര്‍ഗറിനുള്ള ബണ്‍ വാങ്ങാന്‍ കിട്ടും ) എടുത്തു ഇരുവശവും ബട്ടറോ എണ്ണയോ പുരട്ടി ചൂടാക്കിയെടുക്കുക. ഇതിനകത്ത് തക്കാളി ഉള്ളി എന്നിവ വെച്ച ശേഷം അല്‍പ്പം ബട്ടറോ സോസോ പരത്തി കട്‌ലറ്റ് മുകളില്‍ വെയ്ക്കുക. വീണ്ടും തക്കാളിയോ ഉള്ളിയോ വെച്ച് നിറച്ച ശേഷം ബണ്ണിന്റെ രണ്ടാമത്തെ ഭാഗവും വെച്ച് അടക്കുക. ബര്‍ഗര്‍ റെഡി.
Post Your Comments