ലണ്ടൻ: സ്റ്റാർബക്ക്സ് കോഫി പാർലറിന്റെ പാർക്കിങ്ങിലിരുന്ന് മക്ഡൊണാൾഡ്സ് ബർഗർ കഴിച്ചയാൾക്ക് കനത്ത പിഴ. ഇംഗ്ലണ്ടിലെ ബോബ് സ്പിങ്ക് എന്നയാൾക്കാണ് വിചിത്രമായ നടപടി നേരിടേണ്ടി വന്നത്. ഫാബിയാൻ വേയിലാണ് സംഭവം നടന്നത്.
മെട്രോ ന്യൂസ് പേപ്പറാണ് ഈ വാർത്ത പുറത്തുവിട്ടത്. ‘വെറും 12 യൂറോയുടെ ഓർഡർ മാത്രമാണ് ഞാൻ മക്ഡൊണാൾഡ്സിൽ നിന്നും ഓർഡർ ചെയ്തത്. അവരുടെ കാർ പാർക്കിങ്ങിൽ സ്ഥലം ഇല്ലായിരുന്നു. തൊട്ടടുത്തുള്ള സ്റ്റാർബക്ക്സ് കോഫി പാർലറിന്റെ പാർക്കിങ്ങിൽ ഒരുപാട് സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നതിനാൽ അവിടെ വണ്ടി പാർക്ക് ചെയ്തു. എന്നാൽ, ഞാൻ കാറിൽ നിന്നും പുറത്തിറങ്ങിയിട്ടു പോലുമില്ല’ ബോബ് പറയുന്നു.
14 ദിവസത്തിനുള്ളിൽ ഈ പിഴ അടയ്ക്കുകയാണെങ്കിൽ, 60 പൗണ്ട് മാത്രം അടച്ചാൽ മതിയാകുമെന്നും ബോബിനു വന്ന നോട്ടീസിൽ പറയുന്നു. എന്നാൽ, ഇത് നിയമാനുസൃതമായ മോഷണമാണെന്നും, താൻ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നുമാണ് ബോബ് പറയുന്നത്.
Post Your Comments