കോട്ടയം : ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തങ്ങളുടെ നിലപാടിലുറച്ച് എന്‍എസ്എസ്. അതേസമയം, ബിജെപിയ്‌ക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ശക്തമായി വിമര്‍ശിച്ചു. ഇരു പാര്‍ട്ടിക്കാരും ശബരിമല വിഷയത്തെ തങ്ങളുടെ രാഷ്്ട്രീയ നേട്ടമാക്കാന്‍ ഉപയോഗിച്ചുവെന്ന് എന്‍.എസ്.എസ് ജനല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആചാരസംരക്ഷണ കാര്യത്തില്‍ വിശ്വാസ സമൂഹത്തോടൊപ്പമാണ് സമുദായം നിലകൊള്ളുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും എന്‍എസ്എസ് വിമര്‍ശനം ഉന്നയിച്ചു.
വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും മുഖപത്രമായ സര്‍വീസസില്‍ എന്‍എസ്എസ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരവും ഖജനാവും ഉപയോഗിച്ചു. അതേസമയം ശബരിമലയെ രാഷ്ട്രീയ ലാഭത്തിനായാണ് കോണ്‍ ഗ്രസും ബിജെപിയും ഉപയോഗിച്ചതെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. നിയമനടപടിക്ക് തയ്യാറായത് യുഡിഎഫ് മാത്രമാണ്. ബിജെപിയുടേത് സമരം മാത്രമായിരുന്നുവെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.
Post Your Comments