ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനാൽ വയനാട്ടിലെ ജനങ്ങളെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. മോദിയുടെ പ്രസ്താവനയില്‍ ലജ്ജ തോന്നുന്നു അദ്ദേഹം ഹിന്ദുത്വത്തെ അപമാനിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.
വയനാട്ടിലെ സാംസ്കാരിക പൈതൃകവും ജനങ്ങളെയും മനസിലാക്കാതെയാണ് മോദി പരിഹസിച്ചത്.വയനാട്ടിലെ ജനത ഇന്ത്യയുടെ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിവിധ മതങ്ങളിലുള്ളവര്‍ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് വയനാടെന്ന് മോദി മനസിലാക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ മതവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയക്കുന്ന ചിലര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പ്രാമുഖ്യമുള്ള മണ്ഡലങ്ങള്‍ തേടിപ്പോകുകയാണെന്നു മോദി പറഞ്ഞു.
Post Your Comments