ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്സഭാ സീറ്റുകളില്‍ 46 സീറ്റുകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേടുമെന്ന് ഇന്ത്യ ടി.വി-സി.എന്‍.എക്സ് അഭിപ്രായ സര്‍വേ. അതേസമയം, മഹാസഖ്യത്തിന് 30 സീറ്റുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് വെറും 4 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.
പശ്ചിമ ബംഗാളില്‍, തൃണമൂല്‍ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ വരെ ലഭിക്കും. ബി.ജെ.പിയ്ക്ക് 12 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്ന സര്‍വേ ഇടതിനും കോണ്‍ഗ്രസിനും ഓരോ സീറ്റുകള്‍ വീതമാണ് പ്രവചിക്കുന്നത്.
ഒഡിഷയിലെ 21 സീറ്റില്‍ ബി.ജെ.ഡിയ്ക്ക് 14 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ഇന്ത്യ ടി.വി സര്‍വേ പറയുന്നു. ബി.ജെ.പി സഖ്യത്തിന് 6 സീറ്റുകള്‍ ലഭിക്കാം. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.
Post Your Comments