കൊച്ചി: സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാനും കോടതി നിർദേശിച്ചു.സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നിർണായക ഇടപെടൽ നടത്തിയത്. സര്‍ക്കാര്‍ നിര്‍ദേശം പുറത്തു വന്ന മുതൽ തന്നെ ചലചിത്രമേഖലയുമായി ബന്ധപ്പെട്ടവര്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.
സിനിമ ടിക്കറ്റിൽ വിനോദ നികുതി ഒഴിവാക്കി പകരം ഉൾപ്പെടുത്തിയ ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുമെന്ന് ധനമന്ത്രി മന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു. നിലവിൽ 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18%വുമാണ് നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു 11% വിലയാകും വർദ്ധിക്കുക.
Post Your Comments