ഇസ്ലാമാബാദ്: ഇന്ത്യയിലെ ഹൈക്കമ്മീഷണർ സൊഹെയ്ൽ മുഹമ്മദ് പാക് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേൽക്കും. ഇന്ത്യയിലെ ഹൈക്കമ്മീഷണർ സൊഹെയ്ൽ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറിയായി പാക്കിസ്ഥാൻ നിയമിച്ചു.
പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാൻജുവ വിരമിക്കുന്ന ഒഴിവിലേക്കാണ് സൊഹെയ്ൽ മുഹമ്മദിന്റെ നിയമനം. ഏപ്രിൽ 16ന് സൊഹെയ്ൽ ചുമതല ഏറ്റെടുക്കും.
Post Your Comments