Latest NewsKeralaIndia

പോക്സോ കേസ് പ്രതിയായ മുഹമ്മദ് സ്വന്തം മകളെ പോലും വെറുതെ വിട്ടില്ല: ഇതോടെ ഭാര്യയും കുട്ടികളും വീട് വിട്ടു

മൂത്ത പെൺകുട്ടി ഇയാൾ വിളിച്ചപ്പോൾ പുറത്തിറങ്ങിയതുമില്ല, വാഹനത്തിൽ കയറിയതുമില്ല. അതിനാൽ, അപകടമൊന്നും സംഭവിച്ചില്ല.

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഭാര്യയെയും മകളെയും സ്‌ഫോടക വസ്തുക്കൾ നിറച്ച ഓട്ടോയിൽ പൂട്ടിയിട്ടു തീവച്ച് കൊന്ന മുഹമ്മദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്ഫോടകവസ്തു നിറച്ച ഗുഡ്സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് തീകൊളുത്തുകയായിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല മുഹമ്മദ് കൊലകൾ നടത്തിയതെന്നാണ് സൂചനകൾ. പൊട്ടിത്തെറി നടന്നപ്പോൾ ആകസ്മികമായി മുഹമ്മദിൻ്റെ ശരീരത്തിലും തീപിടിക്കുകയായിരുന്നു.

സ്വന്തം ശരീരത്തിലെ തീ അണയ്ക്കാനായി കിണറ്റിലേക്ക് ചാടിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങിയാകാം മുഹമ്മദിൻ്റെ മരണമെന്നാണ് പൊലീസ് കരുതുന്നത്. പലയന്തോൾ മു​ഹ​മ്മ​ദ്, ഭാ​ര്യ ജാ​സ്മി​ൻ, ദ​മ്പ​തി​ക​ളു​ടെ 10 വ​യ​സു​കാ​രി​യാ​യ മ​ക​ൾ ഫാത്തിമ സഫ എ​ന്നി​വ​രാ​ണ് കൂട്ടക്കുരുതിയിൽ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂത്ത പെൺകുട്ടി ഇയാൾ വിളിച്ചപ്പോൾ പുറത്തിറങ്ങിയതുമില്ല, വാഹനത്തിൽ കയറിയതുമില്ല. അതിനാൽ, അപകടമൊന്നും സംഭവിച്ചില്ല.

നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയാണ് മുഹമ്മദ്. കുറച്ചു കാലമായി ഭാര്യയും കുട്ടികളും മുഹമ്മദിൽ നിന്നും അകന്നു കഴിയുകയായിരുന്നു. മുത്ത മകളോട് ഇയാൾ നിരവധി തവണ മോശമായി പെരുമാറിയതിനാൽ, ഇയാൾക്കൊപ്പം ജീവിക്കുവാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഭാര്യയേയും കുട്ടികളെയും സ്വന്തം വീട്ടിൽ കൊണ്ടുപോകണമെന്ന ആവശ്യവുമായാണ് ഇയാൾ ജാസ്മിൻ്റെ വീട്ടിലെത്തിയത്. എന്നാൽ, മൂത്തമകൾ മാത്രം പോകാൻ തയ്യാറായില്ല.

രണ്ടു കുട്ടികൾക്കൊപ്പം ജാസ്മിനുമായി വീട്ടിലേക്ക് തിരിച്ച മുഹമ്മദ് പകുതി വഴിയിൽ വച്ച് മൂത്തമകളെ ഒരിക്കൽകൂടി വിളിക്കാം എന്നു പറഞ്ഞ് തിരിച്ചു വരികയായിരുന്നു. വാഹനം ജാസ്മിൻ്റെ വീടിനടുത്തുള്ള റബ്ബർതോട്ടത്തിൽ എത്തി ഇയാൾ മൂത്തകുട്ടിയെ വിളിക്കാൻ പുറത്തിറങ്ങി. ഈ സമയം, ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജാസ്മിൻ മെസേജിലൂടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഓടിവരുന്നതു കണ്ട മുഹമ്മദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിമാ‍രിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിടുകയായിരുന്നു. ഈ കുട്ടിയാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇയാൾക്ക് മറ്റൊരു ഭാര്യയും ആ വിവാഹത്തിൽ ഒരു പെൺകുട്ടിയുമുണ്ട്. ആ പെൺകുട്ടിയുടെ വിവാഹത്തിന് ജാസ്മിനോട് ഇയാൾ പണം ചോദിച്ചിരുന്നു. എന്നാൽ പണമില്ലെന്ന് ഇവർ തീർത്തു പറയുകയായിരുന്നു. ഇതിൽ നിന്നുണ്ടായ പകയാണ് മുഹമ്മദിനെ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button