KeralaLatest NewsNews

സ്പൈനൽ മസ്കുലർ അട്രോഫി മരുന്ന്: ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പേശികളുടെ ശക്തി ക്രമേണ കുറഞ്ഞ് വരുന്ന അപൂർ രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി

തിരുവനന്തപുരം : സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം കത്തിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

പേശികളുടെ ശക്തി ക്രമേണ കുറഞ്ഞ് വരുന്ന അപൂർ രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. കുട്ടികളിൽ വലിയ അപകടമുണ്ടാക്കുന്ന രോഗത്തിന്‍റെ മരുന്നിന് 18 കോടിയോളം രൂപയാണ്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് വലിയ തുക ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്.

Read Also  :  വണ്ടിപ്പെരിയാറിലെ പ്രതിക്ക് വേണ്ടി ഹാജരാകുന്നില്ലേ? പീഡകർക്കായി എന്തും ചെയ്യുന്ന ആളൂർ: യുവതിയുടെ വാക്കുകളിങ്ങനെ

രോഗം ബാധിച്ച മുഹമ്മദിന്റെ ദാരുണാവസ്ഥയെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ കുട്ടിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സുമനസുകൾ കൈകോർത്തു. ദിവസങ്ങൾക്കുള്ളിലാണ് ചികിത്സാ ചിലവായ 18 കോടി രൂപ പിരിച്ച് കിട്ടിയത്. കേരളത്തിൽ ഈ അപൂർവ രോഗം ബാധിച്ച് 100 പേർ ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button