![](/wp-content/uploads/2019/03/drone-tvm-airport.jpg)
തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളില്‍ ഡ്രോണ്‍ പറന്ന് വീണ സംഭവത്തില്‍ അച്ഛനും മകനുമെതിരെ കേസ്. ശ്രീകാര്യം സ്വദേശി നൗഷാദിനും മകനും എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. ശനിയാഴ്ച രാത്രിയില്‍ ശംഖുംമുഖം ബീച്ചില്‍ എത്തിയ നൗഷാദും കുടുംബവും ചൈനീസ് നിര്‍മ്മിതമായ നാനോ ഡ്രോണ്‍ പറത്തിക്കളിച്ചു. ഇതിനിടെ മക്കളുടെ കണ്‍ട്രോളില്‍ നിന്നും നിയന്ത്രണം വിട്ട ഡ്രോണ്‍ പറന്ന് ആഭ്യന്തര വിമാനത്താവളത്തിനുള്ളില്‍ അതീവ സുരക്ഷാ പരിശോധനയുള്ള സി.ഐ.എസ്.എഫിന്റെ സെക്യൂരിറ്റി ഏരിയയില്‍ പതിക്കുകയായിരുന്നു.
സി.ഐ.എസ്.എഫ് അധികൃതര്‍ ഉന്നതരെ വിവരം അറിയിക്കുകയും സുരക്ഷാ സംഘം സ്ഥലത്ത് എത്തി ഡ്രോണ്‍ പരിശോധിക്കുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബീച്ചില്‍ ഉണ്ടായിരുന്ന നൗഷാദിനെയും കുടുംബത്തെയും കണ്ടെത്തി. വിദേശത്ത് ഉള്ള ബന്ധു നാട്ടില്‍ എത്തിയപ്പോള്‍ മക്കള്‍ക്ക് കളിക്കാന്‍ കൊടുത്ത ചൈനീസ് നിര്‍മ്മിതമായ ഡ്രോണ്‍ ആണെന്നും ഇടയ്ക്ക് ബീച്ചില്‍ എത്തുമ്പോൾ ഇത് പറത്താറുണ്ടെന്നും നൗഷാദ് മൊഴി നൽകി. കേസ് എടുത്ത ശേഷം ഇവരെ ഇന്നലെ വൈകിട്ട് വിട്ടയച്ചു.
Post Your Comments