അഹമ്മദാബാദ്: ബംഗ്ലാദേശിനെ പാകിസ്താനില്‍ നിന്ന് മോചിപ്പിച്ചതിന്റെ ഖ്യാതി ഇന്ദിരാ ഗാന്ധിയുടെ നേട്ടമായി കാണാമെങ്കില്‍ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പ്രശസ്തി മോദിയ്ക്ക് നല്കുന്നതില് എന്താണ് േൈകന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യമാണ് 1971 ലെ യുദ്ധത്തില്‍ പാകിസ്ഥാനെ രണ്ടായി പകുത്ത് ബംഗ്ലാദേശ് ഉണ്ടാക്കാന്‍ സഹായിച്ചത്. ഇതിന്റെ പേരില്‍ അടല്‍ ബിഹാരി വാജ്പേയ് ഇന്ദിരാ ഗാന്ധിയെ പ്രശംസിച്ചിട്ടുണ്ടെന്നും രാജ്യം മുഴുവന്‍ ഇന്ദിരയെ പ്രകീര്‍ത്തിച്ചുവെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ സൈന്യത്തിന് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ തിരിച്ചടിക്കാന്‍ മോദി അനുവാദം നല്‍കുകയാണ് ചെയ്തത്. അതിന്റെ പേരില്‍ എന്തു കൊണ്ടാണ് പ്രധാനമന്ത്രിയെ പ്രശംസിക്കരുതെന്ന് പറയുന്നത്. ഇത്രയും ധീരമായ നിലപാട് എടുത്തിട്ടും നമ്മുടെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് അഭിനന്ദിക്കപ്പെടാത്തത് എന്നും രാജ്നാഥ് സിങ് ചോദിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
Post Your Comments