കുവൈറ്റ് : വിസതട്ടിപ്പിന് ഇരയായവര്‍ക്ക് ആശ്വാസമായി കുവൈറ്റ് മന്ത്രാലയത്തിന്റെ തീരുമാനം . മനുഷ്യക്കടത്തു സംഘത്തിന്റെ ചതിയില്‍ പെട്ട പതിനായിരത്തോളം തൊഴിലാളികളെ മന്ത്രാലയം നാടുകടത്തലില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് പിഴ അടച്ചശേഷം പുതിയ തൊഴിലിടം കണ്ടെത്താനും അധികൃതര്‍ അനുമതി നല്കി.
വ്യാജ കമ്പനിയുടെ പേരില്‍ നല്കിയ വിസയിലാണ് പതിനായിരത്തോളം തൊഴിലാളികളെ മനുഷ്യക്കടത്തു സംഘം കുവൈത്തിലെത്തിച്ചത്. ആറു കുവൈറ്റികള്‍ ഉള്‍പ്പെടുന്ന സംഘമാണ് മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയതെന്നാണ് സംശയം. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിന്റെ ഇരകളെന്ന നിലയില്‍ മാനുഷിക പരിഗണ വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്നു താമസകാര്യ വകുപ്പ് തീരുമാനിച്ചത്. താമസ നിയമം ലംഘിച്ചതിനുള്ള പിഴ അടച്ചു രേഖകള്‍ ശരിയാക്കിയാല്‍ ഇവര്‍ക്ക് കുവൈത്തില്‍ തുടരാം. പുതിയ തൊഴിലിടം കണ്ടെത്തി വിസ മാറാനും തൊഴിലാളികളെ അനുവദിക്കും.
Post Your Comments