KeralaLatest NewsNews

അവയവ കടത്ത് കേസ്: വൃക്ക നല്‍കിയ ശേഷം കാണാതായ ഷമീര്‍ കസ്റ്റഡിയില്‍, ഇറാനില്‍ പോയി വൃക്ക നല്‍കിയ ശേഷം ആരോഗ്യസ്ഥിതി മോശം

 

കൊച്ചി: അവയവക്കടത്ത് കേസില്‍ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇറാനില്‍ പോയി വൃക്ക നല്‍കിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരില്‍ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ടെഹ്‌റാനില്‍ പോയി അവയവ വില്‍പന നടത്തിയശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button