KeralaLatest NewsNews

അവയവക്കടത്ത് കേസ്: ഇറാനില്‍ പോയി സ്വന്തം വൃക്ക വിറ്റ ഷമീറിനെ മാപ്പുസാക്ഷിയാക്കും, തന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് യുവാവ്

 

കൊച്ചി :ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസില്‍ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും. ടെഹ്‌റാനില്‍പ്പോയി സ്വന്തം വൃക്ക വിറ്റ ഷെമീറിന് ഈ റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളറിയാം. അതു കൂടി പരിഗണിച്ചാണ് നീക്കം. കഴിഞ്ഞ ഏപ്രിലില്‍ ഇറാനിലേക്ക് പോയ ഷമീര്‍ മേയ് പതിനെട്ടിനാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യസ്ഥിതി മോശമായെന്നാണ് ഷമീര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button