സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിച്ച് പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ സൂം . ഡെസ്‌ക്ടോപ്പിനും മൊബൈലിനുമുള്ള എല്ലാ സൗജന്യ കോളുകള്‍ക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചർ അവതരിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷൻ സംവിധാനം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
Also read : ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സിന് പിന്തുണയുമായി ലോകരാജ്യങ്ങൾ
പുതിയ സുരക്ഷാ സംവിധാനം ലഭ്യമാകുവാൻ ഡെസ്‌ക്ടോപ്പിനോ മൊബൈലിനോ ഉള്ള സൂം ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണം. ഡെസ്‌ക്ടോപ്പിലും മൊബൈലിലും 5.4.0 പതിപ്പ് ഉള്ള എല്ലാ ഉപയോക്താക്കള്‍ക്കും സുരക്ഷിതമായി വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് സൂം അറിയിച്ചിരിക്കുന്നത്, അതോടൊപ്പം തന്നെ സൗജന്യ സൂം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന മീറ്റിംഗില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം പ്രവർത്തന സജ്ജമാക്കിയാൽ ക്ലൗഡ് റെക്കോര്‍ഡിംഗ്, ലൈവ് ട്രാന്‍സ്‌ക്രിപ്ഷന്‍, മീറ്റിംഗ് റീയാക്ഷന്‍ എന്നീ സവിശേഷതകളൊന്നും ലഭിക്കുന്നതല്ല. അതോടൊപ്പം തന്നെ പങ്കെടുക്കുന്നവര്‍ക്ക് ഫോണ്‍ വഴി വീഡിയോ കോളില്‍ ചേരാനും സാധിക്കുന്നതല്ല
സൗജന്യ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ആക്സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫോണ്‍ നമ്പറും ബില്ലിംഗ് വിവരങ്ങളും നല്‍കേണ്ടതാണ്. ആപ്പ് വഴി മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുള്ളു വെബ് ബ്രൌസറിൽ ലഭ്യമല്ല.
Post Your Comments