മൊഹാലി: ആര്‍സിബിക്കെതിരായ വിവാദ വിജയത്തിന് ശേഷം മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. പരമ്പരയിലെ തന്നെ വിവാദ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബുമായാണ് മത്സരം.
പഞ്ചാബ് ആദ്യ മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ അശ്വിന്റെ മങ്കാദിങ് വിക്കറ്റ് ടീമിന് നാണക്കേടുണ്ടാക്കി.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അശ്വിന്റെ ഫീല്‍ഡിങ് പിഴവില്‍ പഞ്ചാബ് പരാജയപ്പെടുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ മിന്നുന്ന ഫോമിലായിരുന്ന ഗെയിലിന് രണ്ടാം മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല. എന്നാല്‍ റസ്സലിന്റെ ബാറ്റിങ് വെടിക്കെട്ടിന് മുന്നില്‍ പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.സീസണില്‍ പഞ്ചാബിന്റെ ആദ്യ ഹോം മത്സരമാണിത്
ബാംഗ്ലൂരിനെതിരെ മുംബൈ താരം ലസിത് മലിംഗ എറിഞ്ഞ അവസാന പന്ത് നോബോളായിരുന്നു. ഇത് മുംബൈയുടെ വിജയത്തെയും വിവാദത്തിലാക്കി. ഐ പി എല്ലില്‍ ഇരുടീമും 22 തവണ ഏറ്റുമിട്ടിയിട്ടുണ്ട്. പന്ത്രണ്ടില്‍ മുംബൈയും പത്തില്‍ പഞ്ചാബും ജയിച്ചു. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും മുംബൈയ്ക്കായിരുന്നു ജയം
Post Your Comments