KeralaLatest News

കുമ്മനത്തിന്റെ കൈവശമുള്ളത് ഇത്ര പണം മാത്രം

തിരുവനന്തപുരം: തിരുവന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപമാത്രം. എസ് ബി റ്റി യുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷ്പവും ഉണ്ട്. ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ശബളമായി കിട്ടിയ തുകയുടെ നീക്കിയിരിപ്പാണ് ബാങ്കിലുള്ളത്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന സത്യവാങ്് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 10 ലക്ഷം രൂപയുടെ മൂല്യമുള്ള പരമ്പരാഗത സ്വത്തുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന കാലത്ത് 31,83,871 വരുമാനം ലഭിച്ചതിനാല്‍ ആദ്യമായി കുമ്മനം ആദായ നികുതി അടച്ചതും ഈ വര്‍ഷമാണ്. വരുമാനത്തില്‍ നീക്കിയിരിപ്പ് തുക ഒഴികെ മുഴുവന്‍ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കുകയായിരുന്നു. കുമ്മനത്തിന്റെ പേരില്‍ രണ്ട് കേസ്സുകളും നിലവിലുണ്ട്. നിയമവിരുദ്ധമായി യോഗം നടത്തിയതിന് കണ്‍റ്റോള്‍മെന്റ് സ്‌റ്റേഷനിലാണ് രണ്ടു കേസ്സും.

ഒരു സെറ്റ് പത്രികയാണ് കുമ്മനം സമര്‍പ്പിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ ആണ് പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത്. കെട്ടിവയ്‌ക്കേണ്ട തുകയായ 25000 രൂപ നല്‍കിയത് ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി ബാലാമണിയമ്മയാണ്. ഹരിവരാസനം രചിച്ച കൊന്നനാകത്ത് ജാനകിയമ്മയുടെ മകളാണ് ബാലാമണിയമ്മ.

വാണാധികാരിയായ ജില്ലാ കളക്ടര്‍ കെ.വാസുകി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കവടിയാറിലെ വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം നിരവധി ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെ കളക്ട്രേറ്റിലെത്തി. ഉച്ചയ്ക്ക് 12.45നാണ് പത്രിക സമര്‍പ്പിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി കെ പി നീലകണ്ഠന്‍മാസ്റ്റര്‍, സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്റ്റെല്ലസ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് എന്നിവര്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button