ബെംഗളൂരു : മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ അംപയറിംഗ് പിഴവിനെതിരെ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്‌ലി രംഗത്ത്. അംപയര്‍മാര്‍ കണ്ണ് തുറന്നിരിക്കണം. ഇത് ഐപിഎല്‍ ആണ്. ക്ലബ്ബ് ക്രിക്കറ്റല്ലെന്നായിരുന്നു വിമർശനം. ബംഗലൂരു ഇന്നിംഗ്സില്‍ മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോളായിരുന്നത് അംപയര്‍ കണ്ടില്ല. ഇതിനെ തുടർന്നാണ് മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ അംപയറിംഗ് പിഴവിനെ കോഹ്‌ലി രൂക്ഷ ഭാഷയിൽ വിമർശിച്ചത്.
അവസാന പന്തില്‍ നോ ബോള്‍ കാണാതെ പോയത് പരിഹാസ്യമായിരുന്നു. മത്സരഫലത്തിൽ ഏറെ നിര്‍ണായകമായിരുന്നു ആ നോ ബോള്‍. നോ ബോള്‍ അനുവദിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ എന്നൊന്നും ഉറപ്പ് പറയാനാവില്ല. എങ്കിലും അംപയര്‍മാര്‍ കൂടുതല്‍ കണ്ണു തുറന്നിരിക്കേണ്ടത് ആവശ്യമാണ്. 145/7 എന്ന സ്കോറിലേക്ക് മുംബൈ തകര്‍ന്നപ്പോള്‍ ഞങ്ങള്‍ കുറച്ചുകൂടി മികച്ച കളി പുറത്തെടുക്കണമായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ മുംബൈ അടിച്ചുതകര്‍ത്തതാണ് മത്സരഫലത്തില്‍ നിര്‍ണായകമായതെന്നും കോഹ്‌ലി വ്യക്തമാക്കി.
Post Your Comments