ഇപോ : അസ്ലൻ ഷാ കപ്പ് ഹോക്കി ടൂർണമെന്റിൽ പോളണ്ടിനെ ഗോൾ മഴയിൽ മുക്കി വമ്പൻ ജയവുമായി ഇന്ത്യ. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. വിവേക് പ്രസാദ്, സുമീത് കുമാര്‍, വരുണ്‍ കുമാർ(ഇരട്ട ഗോൾ), സുരേന്ദര്‍ കുമാർ, സിമ്രന്‍ജീത്ത്, നീലകണ്ഠ ശര്‍മ്മ, മന്ദീപ് സിങ്(ഇരട്ട ഗോൾ), അമിത് രോഹിദാസ് എന്നിവരാണ് ഇന്ത്യയുടെ വിജയ ഗോളുകൾ നേടിയത്.
FT: ?? 10-0 ??
Courtesy an electrifying ⚡ performance by a confident Indian side, our #MenInBlue remained untamed until the final hooter in their fifth encounter against Poland on 29th March 2019 to remain on ? of the points tally. #IndiaKaGame #SultanAzlanShahCup2019 pic.twitter.com/po9lzzKiiQ
— Hockey India (@TheHockeyIndia) March 29, 2019
നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ നേരത്തെ തന്നെ ഇന്ത്യ യോഗ്യത സ്വന്തമാക്കിയിരുന്നു. ദക്ഷിണ കൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
മത്സര പരമ്പരയിൽ പരാജയം അറിയാതെ ആണ് ഇന്ത്യ മുന്നേറിയത്. നേരത്തെ കൊറിയക്കെതിരായ മത്സരത്തിൽ ഇന്ത്യ സമനില സ്വന്തമാക്കിയിരിന്നു.
Post Your Comments