ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. റുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ന്യൂസിലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും അതേ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു.
തുടർന്ന് മത്സരം മുഴുവൻ ഇന്ത്യയുടെ ആധിപത്യമായിരുന്നു. മലയാളി താരം പി ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ ജർമനിയോട് 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്നലെത്തെ പ്രകടനം മികച്ചതായിരുന്നെങ്കിലും മെഡൽ സാധ്യത നിലനിർത്തുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ
അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്പെയിൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. അതേസമയം, അമ്പെയ്ത്ത് മിക്സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ക്വാർട്ടറിലെ എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്. ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം പ്രവേശിച്ചിരിക്കുന്നത്.
Post Your Comments