മുംബൈ: ഹോക്കി ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യ. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒളിമ്പിക്സിന് മുമ്പ് ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. സ്വർണ മെഡൽ ജേതാക്കളായ ബെൽജിയം ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.
ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലിൽ ഇന്ത്യ ബെൽജിയത്തിനോട് പരാജയപ്പെട്ടിരുന്നു. തുടർന്ന് ജർമനിക്കെതിരെ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യയുടെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്.
Read Also:- പഴത്തൊലിയുടെ ഔഷധ ഗുണങ്ങൾ
അത്യന്തം ആവേശകരമായ മത്സരത്തിൽ ജർമനിയെ 5-4നാണ് ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻ സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത് എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ പ്രകടനവും ഇന്ത്യൻ ജയത്തിൽ നിർണായകമായി.
Post Your Comments