KeralaLatest News

ഓച്ചിറ കേസ് ; പെൺകുട്ടിയുടെ രേഖകൾ വ്യജമെന്ന് പ്രതിയുടെ ബന്ധുക്കൾ

ഓച്ചിറ : ഓച്ചിറയിൽനിന്ന് നാടോടി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ രേഖകൾ വ്യജമെന്ന് പ്രതിയുടെ ബന്ധുക്കൾ ആരോപിച്ചു.രേഖകൾ വ്യാജമാണെന്ന് കാണിച്ച് പ്രതി മുഹമ്മദ് റോഷന്റെ മാതാപിതാക്കൾ പോലീസിൽ പരാതിനൽകി.പെൺകുട്ടിയുടെ ആധാർ കാർഡ് ബന്ധുക്കൾ ഒളിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഇന്നലെ രക്ഷിതാക്കളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു.പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് സ്കൂൾ രേഖകളിൽ നിന്ന് തെളിഞ്ഞു.മാതാപിതാക്കളെ മര്‍ദ്ദിച്ച് റോഷന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു കേസ്. പെണ്‍കുട്ടിയെ കാണാതായതിന്റെ പത്താം ദിവസമാണ് ഇരുവരേയും മഹാരാഷ്ട്രയില്‍ നിന്ന് കേരള പോലീസ് സംഘം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button