മലപ്പുറം: മലയാളം സര്‍വ്വകലാശാലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അപമാനിക്കപ്പെട്ട സംഭവത്തില്‍ അധ്യാപകനോട് സര്‍വ്വകലാശാല വിശദീകരണം തേടി. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. വോട്ടഭ്യര്‍ത്ഥിച്ച് മലയാളം സര്‍വ്വകലാശാലയിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി. രമയ്ക്കു നേരെയാണ് അസിസ്റ്റന്റ് പ്രൊഫസറായ മുഹമ്മദ് റാഫി അപമര്യാദയായി ആക്രോശിച്ച് അപമാനിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണ്ണര്‍, തിരൂര്‍ ഡിവൈഎസ്പി എന്നിവര്‍ക്ക് എന്‍ഡിഎ പൊന്നാനി തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ കെ. നാരായണന്‍മാസ്റ്റര്‍ പരാതിയും നല്‍കിയിട്ടുണ്ട്.പതിവു പര്യടനത്തിന്റെ ഭാഗമായി കോളേജിലെത്തിയ പ്രൊഫ. വി.ടി. രമയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ഇയാള്‍ മോശമായ രീതിയില്‍ സംസാരിക്കുകയും ഗുജറാത്തിലെ ഗര്ഭിണിയുടെയും മറ്റും കഥകൾ പറയുകയും വർഗീയ വാദി എന്ന് വിളിക്കുകയും ചെയ്തു.
Post Your Comments