കൊച്ചി : കളമശ്ശേരിയിൽ ള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ജയരാജിന്റെ പ്രതിഷേധം. കളമശ്ശേരിയിലെ 77-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് ആളുമാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ച് പി.എസ്. ജയരാജിന്റെ കുത്തിയിരുന്നുള്ള പ്രതിഷേധം.
സംഭവം കള്ളവോട്ടാണെന്നും പോളിങ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിയെ അനുനയിപ്പിക്കാന്‍ പോലീസും ശ്രമിക്കുന്നുണ്ട്. ഒട്ടേറെ എന്‍ഡിഎ. പ്രവര്‍ത്തകരാണ് വിവരമറിഞ്ഞ് പോളിങ് ബൂത്തിലെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറിലധികമായി ഇവിടെ പോളിങ് തടസപ്പെട്ടിരിക്കുകയാണ്.
Post Your Comments