കൊച്ചി: എറണാകുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി പത്മജാ മേനോൻ കളം നിറഞ്ഞതോടെ ആശങ്കയിലായി ഇടത് വലത് മുന്നണികൾ. മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ പത്മജ എസ് മേനോൻ ബിജെപിയ്ക്ക് വേണ്ടി എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും ചങ്കിടിപ്പ് ഉയരുകയാണ്. പത്മജ മേനോന്റെ പ്രഭാവവും ജനസമ്മിതിയും വോട്ടായി മാറിയാൽ എറണാകുളത്ത് ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സന്നദ്ധ പ്രവർത്തനത്തിലും സാമൂഹ്യ പ്രവർത്തനത്തിലുമെല്ലാം സജീവമായ പത്മജ മേനോൻ മത്സര രംഗത്ത് ഇറങ്ങുന്നത് കോൺഗ്രസിനെയും സിപിഎമ്മിനെയും കാര്യമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ പത്മജ നടത്തിയ പ്രവർത്തനങ്ങളും സാമൂഹിക സന്നദ്ധ പ്രവർത്തനവും തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എറണാകുളം മണ്ഡലത്തിൽ പത്മജക്ക് രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾക്ക് ഇടയിൽ സ്വാധീനവും ഉണ്ട്. എറണാകുളം നഗരത്തിൽ ബിജെപിയുടെ മുഖമായി മാറിയ പത്മജ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിലാണ്. പ്രചാരണ രംഗത്ത് പത്മജക്ക് ലഭിക്കുന്ന സ്വീകാര്യത ഈ പ്രതീക്ഷയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു.
Read Also: ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിൽ
Post Your Comments