KeralaLatest NewsNews

ബത്തേരിയില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും

സുൽത്താൻ ബത്തേരി : നിയമസഭ തെരഞ്ഞെടുപ്പിൽ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേര്‍സണുമായ ജാനു ഇക്കാര്യമറിയിച്ചത്.

ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നുകര സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. താന്‍ എന്‍ഡിഎ വിട്ട് സിപിഎമ്മിലേക്ക് പോയി എന്നുള്ളത് തെറ്റാണ്. ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത്. ബിജെപിയെ എന്നും വിശ്വാസമാണ്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് നേടാന്‍ കഴിയുമെന്നും തീര്‍ച്ചയായും വിജയം തൻെറ കൂടെയാണെന്നും അവര്‍ പറഞ്ഞു.

Read Also : വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് യാത്ര; ഖത്തറിൽ പിടികൂടിയത് 16 വാഹനങ്ങള്‍

ബത്തേരിയിലെ എല്ലാ ജനങ്ങളും ഇന്നും തന്നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ പിന്തുണയും ഉണ്ട്. ബത്തേരി മണ്ഡലത്തില്‍ സ്ഥിരമായി പോകുന്ന ആളാണ് താന്‍. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാറുണ്ട്. വനവാസി വിഭാഗത്തിൻെറ പല പ്രശ്‌നങ്ങളിലും ഇടപെട്ടിട്ടുമുണ്ട്. അതിനാല്‍ ആത്മവിശ്വാസമുണ്ടെന്നും സി.കെ. ജാനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button