തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പര്യടനം. രാവിലെ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച പര്യടനം വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളെ നേരില്‍കണ്ട ശേഷം കഴക്കൂട്ടം ചന്തയിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി വോട്ടര്‍മാരെ സ്ഥാനാര്‍ത്ഥി നേരില്‍കണ്ടു. തുടര്‍ന്ന് കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ജീവനക്കാരുടെ യോഗത്തില്‍ പങ്കെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ ജ്യോതിസ്‌കുമാര്‍ പൊന്നാട അണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു.
അവിടെ നിന്നും ശ്രീനാരായണഗുരുദേവന്റെ നാമധേയത്താല്‍ പ്രസിദ്ധിയാര്‍ജിച്ച ചെമ്പഴന്തി എസ്എന്‍ കോളേജില്‍ എത്തിയ കുമ്മനത്തിന് വിദ്യാര്‍ത്ഥികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി. പ്രിന്‍സിപ്പാള്‍ ഡോ. എസ്.ആര്‍. ജിതയോടും അധ്യാപക അനധ്യാപക ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം തിരികെ എംജി കോളേജിലേക്ക്. ഊഷ്മളമായ സ്വീകരണമാണ് എംജി കോളേജ് വിദ്യാര്‍ത്ഥികള്‍ കുമ്മനത്തിന് നല്‍കിയത്. കോളേജിനു മുന്നിലെ മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തി ഡോ. ടി.എസ്. സുജാതയേയും വിവിധ വകുപ്പുകളിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കണ്ട ശേഷം വിദ്യാര്‍ത്ഥികളുടെ സെല്‍ഫിക്കും പോസ് ചെയ്തു. കോളേജ് ജങ്ഷനിലെത്തിയ കുമ്മനം സിഐടിയു തൊഴിലാളികളെ കണ്ട് കുശലാന്വേഷണം നടത്തിയതോടൊപ്പം വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സിഇടി എഞ്ചിനീയറിംഗ് കോളേജിലെത്തിയ കുമ്മനത്തിനെ വിദ്യാര്‍ത്ഥികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
കോളേജിലെ ഭരണ വിഭാഗത്തിലും വിവിധ വകുപ്പുകളിലേയും സന്ദര്‍ശനത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയ ശേഷം ശ്രീകാര്യം ജങ്ഷനില്‍ എത്തി. അവിടെ അയ്യന്‍കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി വ്യാപാരികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സിപിഎം അക്രമികളാല്‍ കൊല്ലപ്പെട്ട കല്ലംപള്ളിയിലെ രാജേഷിന്റെ വീട് സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘിന്റെ ജില്ലാ സമ്മേളനത്തിലും മാതംഗി വനിതാ കൂട്ടായ്മയിലും പങ്ക്‌ചേര്‍ന്ന ശേഷം പാറശ്ശാലയിലെ റോഡ്‌ഷോയിലും കുമ്മനം പങ്കെടുത്തു. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് എം. സജിത്, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ്, സെക്രട്ടറി ശ്രീകുമാര്‍, കൗണ്‍സിലര്‍ ശ്രീകുമാര്‍, തെരഞ്ഞെടുപ്പ് കമ്മറ്റി കോര്‍ഡിനേറ്റര്‍ രവികുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു
Post Your Comments