നിത്യപൂജാക്രമങ്ങള്‍
വെളുപ്പിന് മൂന്ന് മണിക്ക് – നടതുറക്കല്‍ 3.00 മുതല്‍ 3.10 വരെ – നിര്‍മാല്യദര്‍ശനം 3.10 മുതല്‍ 3.45 വരെ – തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, സപ്തശുദ്ധി അഭിഷേകം 3.45 മുതല്‍ 4.10 വരെ – മലര്‍നിവേദ്യം, മുഖാലങ്കാരം 4.30 മുതല്‍ 4.50 വരെ – ഉഷനിവേദ്യം 4.50 മുതല്‍ 6.15 വരെ – ദര്‍ശനം, എതിരേറ്റുപൂജ തുടര്‍ന്ന് ഉഷപ്പൂജ 6.15 മുതല്‍ 7.15 വരെ – ദര്‍ശനവും ശീവേലിയും 7.15 മുതല്‍ 9.00 വരെ – പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം, പൂജ 9.00 മുതല്‍ 11.30 വരെ – ദര്‍ശനം 11.30 മുതല്‍ 12.30 വരെ – നിവേദ്യം – ഉച്ചപൂജ 12.30 മുതല്‍ 4.30 വരെ – നട അടയ്ക്കല്‍ വൈകുന്നേരം 4.30 ന് – നട തുറക്കല്‍ 4.30 മുതല്‍ 6.15 വരെ – ശീവേലി, ദര്‍ശനം 6.15 മുതല്‍ 6.45 വരെ – ദീപാരാധന (അസ്തമയമനുസരിച്ച്) 6.45 മുതല്‍ 8.15 വരെ – ദര്‍ശനം, നിവേദ്യം, അത്താഴപൂജ 8.30 മുതല്‍ 9.00 വരെ – അത്താഴശീവേലി 9.00 മുതല്‍ 9.15 വരെ – വിളക്ക് തൃപ്പുക ഓലവായന 9.15 ന് – നട അടയ്ക്കല്‍ .
ഉദയാസ്തമനപൂജയുള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെയുള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടേതില്‍നിന്നും മാറ്റം ഉണ്ടാകും. ഉദയാസ്തമനപൂജയുണ്ടെങ്കില്‍ ആകെ 21 പൂജവരും. അന്ന് വിളക്ക് കഴിഞ്ഞ് നട അടയ്ക്കുവാന്‍ ഏകദേശം രാത്രി പത്തുമണിയാകും. സാധാരണ ദിവസങ്ങളില്‍ അഞ്ച് പൂജകളും മൂന്ന് ശീവേലിയുമാണിവിടെയുള്ളത്..
വഴിപാടുകള്‍
പാല്‍പായസം, നെയ്പായസം, ഗണപതി അര്‍ച്ചന, വെണ്ണനിവേദ്യം, തുലാഭാരം, പഞ്ചസാര, വാഴപ്പഴം, ഭാഗവത സപ്താഹം, അര്‍ച്ചന പുരുഷസൂക്തം, അര്‍ച്ചന അഷ്ടോത്തരം, അര്‍ച്ചന സഹസ്രനാമം, ശാ??്ത അര്‍ച്ചന, നെയ് വിളക്ക്, ശ്രീകോവിലില്‍ നെയ്വിളക്ക്, ലളിതാ സഹസ്രനാമം, ലളിതാ സഹസ്രനാമാര്‍ച്ചന, നാരായണീയം..
ഉദയാസ്തമന പൂജ
ഗുരുവായൂരിലെ ഉദയാസ്തമനപൂജ വിശ്വപ്രസിദ്ധമാണ്. ഏതാണ്ട് അടുത്ത പത്തുവര്‍ഷത്തേക്കുള്ള പൂജയുടെ ബുക്കിംഗ് പൂര്‍ത്തിയായിരിക്കുന്നത് ഇതിന്റെ പ്രധാന്യം വിളിച്ചോതുന്നുണ്ട്. രാവിലത്തെ ശീവേലിക്ക് ശേഷം സാധാരണയുള്ള പൂജകളേക്കാളും അധികമായി പ്രത്യേക പതിനഞ്ച് പൂജകളാണ് ഈസമയത്ത് നടക്കുക. ഭക്തര്‍ക്ക് പ്രത്യേക സദ്യയും വൈകുന്നേരത്തെ വിളക്കും മറ്റൊരു പ്രത്യേകതയാണ്. തൃപ്പുക ഉദയാസ്തമനപൂജയുടെ അവസാനമുള്ളതാണ്..
കൃഷ്ണനാട്ടം
ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനും കോഴിക്കോട് സാമൂതിരിയുമായിരുന്ന മാനവേദമഹാരാജാവാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഭഗവാന്‍ ശ്രീകൃഷ്ണന്റെ ലീലകളെ ആസ്പദമാക്കി എട്ട് ദിവസത്തെ കഥകളായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിച്ചുവരുന്നത്. ഭക്തന്മാരുടെ വഴിപാടായും ഈ കലാരൂപം അവതരിപ്പിക്കുന്നുണ്ട്. .
അവതാര കഥ നടത്തുന്നയാള്‍ക്ക് സന്താനലബ്ധിയാണ് ഫലമായി ലഭിക്കുക. കാളിയമര്‍ദ്ദനമാണെങ്കില്‍ വിഷബാധാശമനമാണ് സാധ്യമാവുക. രാസക്രീഡയാണെങ്കില്‍ കന്യകമാരുടെ ശ്രേയസ്സ്, ദാമ്പത്യകലഹം തീരല്‍ തുടങ്ങിയവയാണ് ഫലമായി ലഭിക്കുക. കംസവധത്തിലൂടെ ശത്രുതാനാശമാണ് ലഭ്യമാവുക. സ്വയംവര കഥയിലൂടെ വിവാഹം നടക്കുന്നതിനും വിദ്യാഭ്യാസം, അപവാദങ്ങളുടെ ശമനം എന്നിവയുമാണ് ലഭിക്കുക. ബാണയുദ്ധത്തിലൂടെ അഭീഷ്ടപ്രാപ്തിയാണ് കിട്ടുക. വിവിദവധത്തിലൂടെ കൃഷി, ദാരിദ്ര്യശമനം തുടങ്ങിയവയാണ് ലഭ്യമാവുക. സ്വര്‍ഗ്ഗാരോഹണത്തിലൂടെ മോക്ഷപ്രാപ്തിയുമാണ് ഫലമായി ലഭിക്കുന്നത്. .
Post Your Comments