![AAP MP Harinder Singh Khalsa](/wp-content/uploads/2019/03/aap-mp-harinder-singh-khalsa.jpg)
ന്യൂ ഡൽഹി : ആം ആദ്മി പാര്‍ട്ടി എം.പി ബിജെപിയിലേക്ക്. സസ്പെന്‍ഷനിലായിരുന്ന പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബില്‍ നിന്നുള്ള എം.പി ഹരീന്ദര്‍ സിംഗ് ഖല്‍സയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയില്‍ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദളിലൂടെയാണ് ഖല്‍സ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2014ൽ എ.എ.പി സീറ്റിൽ ഫത്തേപൂര്‍ സാഹിബില്‍ നിന്ന് ജയിച്ച് എംപി ആയ ഇദ്ദേഹം 2015 മുതല്‍ സസ്പെന്‍ഷനിലായിരുന്നു.
Post Your Comments