Latest NewsIndia

മുതിര്‍ന്ന നേതാവ് ബി.ജെ.പി വിട്ടു

ഭുവനേശ്വര്‍• ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഒഡിഷയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബാഷ് ചൗഹാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബി.ജെ.ഡിയില്‍ ചേര്‍ന്നു. ബര്‍ഗഡ് ലോക്സഭാ സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചതാണ് 30 വര്‍ഷമായുള്ള ബി.ജെ.പി ബന്ധം അവസാനിപ്പിക്കാന്‍ ചൗഹാനെ പ്രേരിപ്പിച്ചത്.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സാന്നിധ്യത്തിലാണ് ചൗഹാന്‍ ബി.ജെ.ഡി അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് ചൗഹാന്‍ ബി.കെ.പി വിട്ടത്. ബി.ജെ.പി സംസ്ഥാന ഘടകം ഇപ്പോള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ഒരു ശക്തനായ നേതാവാണെന്നും അദ്ദേഹത്തിന് സംഘ പരിവാറിന്റെ ശക്തമായ പിന്തുണയുണ്ടെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പേരെടുത്ത് പറയാതെ ചൗഹാന്‍ സംസ്ഥാന അധ്യക്ഷന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.

മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ അവഗണിക്കുന്ന ഒരാള്‍-കേന്ദ്രീകൃത പാര്‍ട്ടിയോട് പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും ചൗഹാന്‍ പറഞ്ഞു.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി സ്ഥാനാര്‍ത്ഥിയോട് 11,178 വോട്ടുകള്‍ക്കാണ് ചൗഹാന്‍ തോട്ടത്. അതേസമയം, സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ചൗഹാനായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജേപുര്‍ മണ്ഡലത്തില്‍ ബി.ജെ.പി ചൗഹാന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

മുഖ്യമന്ത്രിയും ബിജു ജനതാ ദള്‍ (ബി.ജെ.ഡി) പ്രസിഡന്റുമായ നവീന്‍ പട്നായിക് ആണ് ബിജേപൂരില്‍ നിന്നും മത്സരിക്കുന്നത്.

ചൗഹാനെ അനുനയിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം നല്‍കിയിരുന്നുവെങ്കിലും ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button