KeralaLatest News

കുമ്മനത്തിനായി തമിഴില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാ രാമന്‍

ആദ്യം ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയ നിര്‍മ്മല ബിജെപി ജില്ലാ പ്രസിഡണ്ടിനറെ അഭ്യര്‍ത്ഥന മാനിച്ച് പ്രസംഗം തമിഴിലേക്ക് മാറ്റുകയായിരുന്നു

തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണ വേദികളില്‍ സജീവമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍.  തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനു വോട്ട് അഭ്യര്‍ത്ഥിക്കാന്‍ നിര്‍മ്മല തിരുവനന്തപുരത്തെത്തി. തമിഴിലാണ് നിര്‍മ്മല കുമ്മനത്തിനായി വോട്ട് ചോദിച്ചത്.

ആദ്യം ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയ നിര്‍മ്മല ബിജെപി ജില്ലാ പ്രസിഡന്റിന്റെ
അഭ്യര്‍ത്ഥന മാനിച്ച് പ്രസംഗം തമിഴിലേക്ക് മാറ്റുകയായിരുന്നു. വെട്ടിക്കെട്ടപകടം ഉണ്ടായപ്പോഴും ഓഖി കാലത്തും ഓടി വന്ന മോദിയെ മറക്കരുതെന്നായിരുന്ന് നിര്‍മ്മല ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.എന്‍ഡിഎ മോദിയെ മാത്രം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോള്‍ പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാന്‍ ആളുകളുടെ തിരക്കാണെന്ന് നിര്‍മ്മല പരിഹസിച്ചു. ഓഖി കാലത്ത് തീരവാസികളെ തമിഴില്‍ ആശ്വസിപ്പിച്ച നിര്‍മ്മല സീതാരാമന്റെ നടപടി വലിയ കയ്യടിനേടിയിരുന്നു.

അതേസമയം തിരുവന്തപുരത്ത് മത്സരിക്കാന്‍ മോദിയെ വെല്ലുലൃവിളിച്ച് കുമ്മനം വേദിയില്‍ മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button