KeralaLatest News

മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരു പോലെ അഭിമാനിയ്ക്കാം.. : ചരിത്രം ഉറങ്ങുന്ന സ്‌കോഡ്‌ലാന്‍ഡ് യാര്‍ഡില്‍ കോടികള്‍ ചെലവഴിച്ച് മലയാളിയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍

ലണ്ടന്‍ : മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരു പോലെ അഭിമാനിയ്ക്കാം… ചരിത്രം ഉറങ്ങുന്ന സ്‌കോഡ്ലാന്‍ഡ് യാര്‍ഡില്‍ കോടികള്‍ ചെലവഴിച്ച് മലയാളിയുടെ പഞ്ചനക്ഷത്ര ഹോട്ടല്‍. ആഡംബര ഹോട്ടലിന്റെ ഉടമ എല്ലാവര്‍ക്കും പ്രിയങ്കരനായ എം.എ.യൂസഫലിയാണ്. 2015ല്‍ 1000 കോടി രൂപക്ക് മലയാളി വ്യവസായി എം എ യൂസഫലി ഈ കെട്ടിടം വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. നാലുവര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കെട്ടിടം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 685 കോടി രൂപ മുതല്‍മുടക്കി ഒരു പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ് യൂസഫലി. കെട്ടിടത്തിന്റെ പൈതൃക തനിക നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുനരുദ്ധാരണം എന്നത് ശ്രദ്ധേയമാണ്. ഹയാത് ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പുചുമതല.

ലണ്ടന്‍ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ 153 മുറികളുണ്ട്. ഇവിടെനിന്നും ബക്കിങ്ഹാം കൊട്ടാരം, വെസ്റ്റ് മിനിസ്റ്റര്‍ ആബി പള്ളി തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ ആസ്വദിക്കാം. ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ടിവരുന്ന തുക 10,000 യൂറോ ആണ്(ഏകദേശം 8 ലക്ഷം രൂപ).

ഒരു കല്ലുപോലും അനാവശ്യമായി എടുത്തുമാറ്റാതെയാണ് കെട്ടിടം പുനരുദ്ധരിച്ചത്. ചരിത്ര നിര്‍മിതികള്‍ സംരക്ഷിക്കാനുള്ള ബ്രിട്ടന്റെ താല്‍പര്യം മാതൃകാപരമാണ്. താന്‍ ഏറ്റെടുത്ത ഏറ്റവും അഭിമാനകരമായ ഒരു സംരംഭമാണ് ഇതെന്നും എം എ യൂസഫലി പറയുന്നു. ഇതോടെ എം.എ.യൂസഫലി യൂറോപ്പിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button