ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാന്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് സംഘമെത്തി. കര്‍ണാടക പോലീസിനെ സംഘം അന്വേഷണത്തില്‍ സഹായിക്കും. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസിലെ മുതിര്‍ന്ന രണ്ടു ഉദ്യോഗസ്ഥര്‍ ബംഗളൂരുവില്‍ എത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘം കണ്ടെത്തിയ തെളിവുകളും രേഖകളും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനു കൈമാറി. സംഘം ഇതു പരിശോധിക്കും. കൊലപാതകത്തിനു ഉപയോഗിച്ച നാടന്‍ പിസ്റ്റളുകളുടെ ഉറവിടത്തെ കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചില സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ടോ സഹായത്തോടെയോ പിസ്റ്റള്‍ നിര്‍മിക്കുന്നുണ്ടെന്നാണ് വിവരം.രാജ്യത്ത് കള്ളത്തോക്ക് ഉപയോഗത്തില്‍ നാലാം സ്ഥാനത്താണ് കര്‍ണാടക. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയിലും അന്വേഷണത്തിലും വിദഗ്ധരാണ് ലണ്ടനിലെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസ്.
Post Your Comments