ലണ്ടൻ: നഗരത്തിൽ ആസിഡ് അക്രമങ്ങൾ വർധിച്ചതോടെ ഭീതിയുടെ മുൾമുനയിലാണ് ലണ്ടനിലെ ഏഷ്യൻ വംശജർ. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങി പാർക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നടന്നത്. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി ഗര്‍ഭിണിയായ സ്ത്രീവരെ ആസിഡ് ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.
ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്ന് ലണ്ടന്റെ സുരക്ഷാ ചുമതലയുള്ള സ്കോട്ട് ലൻഡ് യാർഡ് അറിയിച്ചു. എന്നാല്‍, അക്രമങ്ങള്‍ക്ക് പിന്നില്‍ വംശീയ കാരണങ്ങള്‍ ഉണ്ടോയെന്നാണ് കുടിയേറ്റക്കാരുടെ സംശയം.
തപാല്‍ വിതരണക്കാരന്റെ വേഷത്തില്‍ വീടുകളിലെത്തി ആസിഡ് സ്പ്രേ ചെയ്തു കടന്നു കളഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് പ്രതിദിനം ലണ്ടൻ സന്ദർശിക്കാൻ എത്തുന്നത്. ഇവർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ഭീതിയിലാണ് അധികൃതർ. ആസിഡ് ആക്രമങ്ങളുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post Your Comments