Latest NewsKeralaNewsIndia

കഠിനാധ്വാനിയും ദൈവഭയമുള്ളവനുമാണ് യൂസഫലി സാഹിബ്’; ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പാകിസ്ഥാനിയുടെ വാക്കുകൾ, കുറിപ്പ്

യൂസഫലി എന്ന മനുഷ്യൻ എന്റെ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങിയിരുന്നു .

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെക്കുറിച്ചു സഹദ് ഫൈസി പങ്കുവച്ച അനുഭവക്കുറിപ്പ് ശ്രദ്ധനേടുന്നു. തന്റെ മുതലാളി കൂടിയായ യൂസഫലിയെക്കുറിച്ചു ഒരു പാകിസ്ഥാനി ഡ്രൈവർ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമത്തിലൂടെ സഹദ് പങ്കുവച്ചു. കാരുണ്യ പ്രവർത്തകനായ യൂസഫലിയുടെ കൂടെ ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യമാണെന്ന് അദ്ദേഹം പറയുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യാത്രക്കിടയിലെ അനുഭവമാണ് സഹദ് പങ്കുവച്ചത്.

പോസ്റ്റ് പൂർണ്ണ രൂപം

ആദ്യമായിട്ടാണ് ഇത്രയും നീളത്തിൽ ഒരു അനുഭവം ഞാൻ എഴുതുന്നത് ആദ്യമേ പറയാലോ വായിക്കുന്നവരുടെ സുഖത്തിനു വേണ്ടി ഈ അനുഭവത്തിൽ പൊടിപ്പുകളോ തൊങ്ങലുകളോ ഞാൻ ചേർക്കുന്നില്ല.

ഏകദേശം രണ്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യാത്രക്കിടയിലെ അനുഭവമാണ് ഇത് .
ഞാൻ അബുദാബി എയർപോർട്ടിലേക്ക് പോകാനായി ടാക്സിയിലേക്ക് കയറി.നല്ല പ്രായത്തിൽ ഉള്ള ഒരു പട്ടാണി (പാകിസ്ഥാനി) ആണു ഡ്രൈവർ. വാർധക്യത്തിൽ എത്തിയിട്ടുണ്ട് ആ മനുഷ്യൻ

read also:‘പേരിലുള്ള തറ സ്വഭാവത്തിലും കാണിക്കരുത് കേട്ടോ’; ഉമര്‍ തറമേലിനുനേരേ സൈബര്‍ ആക്രമണം

വളരെ ശാന്തനായി ദിക്ർ ചൊല്ലി പതുക്കെ വണ്ടി ഓടിക്കുന്ന ആളെ കണ്ടപ്പോ തന്നെ എന്റെ മൂഡ് ആകെ പോയി ഇനി എയർപോർട്ട് വരെ ഇങ്ങനെ ഇരിക്കേണ്ടി വരുമല്ലോ എന്ന് കരുതി .
അദ്ദേഹം എന്നോട് നാട്ടിൽ അവധിക്ക് പോകുമായിരിക്കും അല്ലെ എന്ന് ചോദിച്ചു . ഞാൻ പറഞ്ഞു അല്ല എന്റെ നാട്ടിൽ ഒരു വലിയ പള്ളി എന്റെ അർബാബ് പണിയുന്നുണ്ട് രണ്ടു ദിവസം കഴിഞ്ഞാൽ അതിന്റെ ഉദ്ഘാടനം ആണു ആ പള്ളിയിൽ ആദ്യം സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിൽ എനിക്കും സുജൂദ് ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു ഈ ആവശ്യം അർബാബിനെ അറിയിച്ചപ്പോൾ രണ്ടു ദിവസം മുൻപേ പോകാൻ അദ്ദേഹം പറഞ്ഞു.

ഞാൻ ഇത്രയും പറയുന്നതിനിടയിൽ ആ പട്ടാണി ഡ്രൈവർ പല തവണ മാഷാ അല്ലാഹ് എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു .

അദ്ദേഹം ഒരുപാട് ആകാംഷയോടെ ആരാണ് നിങ്ങളുടെ അർബാബ് എന്ന് എന്നോട് ചോദിച്ചു. നിങ്ങൾക്ക് ലുലു അറിയില്ലേ എന്ന് ഞാൻ ചോദിച്ചു . അദ്ദേഹം വീണ്ടും നിർത്താതെ മാഷാ അള്ളാഹ് എന്ന് പറഞ്ഞു കൊണ്ട് പറഞ്ഞു യൂസഫ് സാഹേബ് അത്‌ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വല്ലാത്ത ഒരു തിളക്കം ആയിരുന്നു .

ആ മനുഷ്യൻ എന്നോട് പറഞ്ഞു നീ വളരെ ഭാഗ്യം ചെയ്തവനാണ് അദ്ദേഹത്തെ പൊലെ ഒരു മനുഷ്യന്റെ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിച്ചല്ലോ .അദ്ദേഹം വീണ്ടും വാചാലനായി
സാഹിബ് ഇവിടെ ഗൾഫ് യുദ്ധ കാലത്തു വന്നതാണു ഒരു ചെറിയ ബഖാല (ഗ്രോസറി ഷോപ്പ്) യിൽ തുടങ്ങിയതാണ് ആ മനുഷ്യൻ .

ദൈവ ഭയം ഉള്ളവനും കഠിനാധ്വാനിയും ആണു അദ്ദേഹം . എനിക്ക് യൂസഫ് സാഹേബ് നെ ഒരുപാട് ഇഷ്ടമാണ് അത് പൊലെ എന്റെ ഭാര്യക്കും അവൾക്ക് സാഹേബ് നെ കാണണം എന്നത് വല്യ ഒരു ആഗ്രഹമാണ് . ഭാര്യക്ക് എങ്ങനെ അറിയും എന്ന് ചോദിച്ചപ്പോൾ ഞാൻ ഫോൺ വിളിക്കുമ്പോൾ പറയാറുണ്ടെന്നും . ഈയിടക്ക് വെള്ളപൊക്കം വന്നപ്പോൾ സഹായിച്ച കാര്യം കൂടെ അദ്ദേഹം പറഞ്ഞപ്പോൾ  എനിക്ക് അദ്ദേഹത്തോട് പറയാൻ വാക്കുകൾ ഇല്ലാതെ ആയി .
എന്നോട് ആ മനുഷ്യൻ പറഞ്ഞു ഞങ്ങൾ ടാക്സിക്കാർക്ക് നല്ല ഓട്ടമുള്ള ദിവസവും തീരെ കുറച്ചു ഓട്ടമുള്ള ദിവസവും ഉണ്ടാകും പക്ഷെ ഒരു പാക്കറ്റ് കുബ്ബൂസ് വാങ്ങാൻ ആണെങ്കിലും അല്ലേൽ ദാഹിക്കുമ്പോൾ ഒരു 1ദിർഹംസിന്റെ ലബൻ അപ്പ് വാങ്ങാൻ ആണേലും ഞാൻ ലുലുവിലെ പോകാറുള്ളൂ . അതിന്റെ കാരണം നിനക്ക് അറിയുമോ ഞാൻ കൊടുക്കുന്ന പണം അത്‌ സത്യമായ കൈകളിലേക്ക് ആണു എത്തുന്നത് എന്നും അതിൽ ഒരു വിഹിതം ലോകത്ത് കഷ്ടത അനുഭവിക്കുന്നവരിലേക്കും എത്തുന്നു എന്ന് ഉള്ളത് കൊണ്ടാണ് .
അദ്ദേഹം ഇത്രയും പറഞ്ഞപ്പോഴേക്കും യൂസഫലി എന്ന മനുഷ്യൻ എന്റെ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങിയിരുന്നു .

ഞങ്ങളുടെ സംസാരത്തിനിടയിൽ വഴി തെറ്റി കുറച്ചു മുന്നോട്ട് പോയിരുന്നു . എയർപോർട്ടിൽ എത്തിയപ്പോഴേക്കും ഞങ്ങൾ വലിയ അടുപ്പക്കാരായി മാറിയിരുന്നു അദ്ദേഹത്തോട് എങ്ങനെ നന്ദി പ്രകടിപ്പിക്കണം എന്ന് എനിക്ക് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല അത്രമേൽ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ സ്പർശിച്ചിരുന്നു .

ഇന്ന് ലുലു ഗ്രൂപ്പിന്റെ ജൈത്ര യാത്ര 200 എണ്ണത്തിൽ നിൽക്കുന്നു . ഈ വലിയ വിജയത്തിൽ ലുലു എന്ന പേര് പോലെ യൂസഫലി എന്ന പേരും ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് വളർന്ന് കൊണ്ടേയിരിക്കുന്നു .

ഒരു പാട് കുടുംബങ്ങൾക്ക് ഇനിയും തണലേകാൻ ആയൂർ, ആരോഗ്യ സൗഖ്യവും ,സൗഭാഗ്യങ്ങളും, സന്തോഷവും, സമാധാനവും സമ്പത്തും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

https://m.facebook.com/story.php?story_fbid=1829259723907789&id=100004713366457

shortlink

Related Articles

Post Your Comments

Related Articles


Back to top button