Latest NewsNewsInternational

ഇന്ത്യൻ ഡോക്ടര്‍ക്കെതിരെ 118 ലെെംഗിക അതിക്രമ കേസുകൾ

ലണ്ടൻ: ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്കെതിരെ 118 ലെെംഗിക അതിക്രമ കേസുകൾ. സ്കോട്ട് ലാൻഡ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 13 വയസിൽ താഴെയുള്ള കുട്ടിയെ ലെെംഗികമായി പീഡിപ്പിച്ചതാണ് ഇതിൽ ഒരു കേസ്. കേസുകൾ രജിസ്റ്റർ ചെയ്തതിരിക്കുന്നത് 47 കാരനായ മനീഷ് ഷായ്ക്കെതിരെയാണ്.

ഇയാൾ റാം ഫോര്‍ഡിലെ ബ്രണൽ പ്രദേശത്താണ് താമസിക്കുന്നത്. 65 ബലാത്സംഗ കേസുകളും 52 ലൈംഗികാതിക്രമ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2004 ജൂൺ മുതൽ 2013 ജൂലെെ വരെയുള്ള കാലയളവിലാണ്. നിലവിൽ ജാമ്യത്തിലാണ് മനീഷ് ഷാ. ഒാഗസ്റ്റ് 31ന് കോടതിയിൽ ഹാജരാകാനാണ് കോടതി ഇയാളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button